
ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഇരുപത്താറുകാരിയായ യുവതിയെ അവരുടെ കുട്ടിയുടെ മുന്നിലിട്ടാണ് വ്യാജഡോക്ടർ ബലാത്സംഗം ചെയ്തത്. ഡിസംബർ അഞ്ചിനാണ് സംഭവം നടന്നത്. തുടർന്ന് ഞായറാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജലദോഷം ബാധിച്ച കുട്ടിയുമായി ചത്തർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. കുട്ടിക്ക് ആവി പിടിക്കേണ്ടതുണ്ടെന്ന് വ്യാജ ഡോക്ടർ സ്ത്രീയോട് പറയുകയും, അതിനായി ക്ലിനിക്കിന് അടുത്തുള്ള തൻറെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുമായി വീട്ടിൽ പ്രവേശിച്ച ഉടൻ ഇയാൾ വാതിൽ പൂട്ടി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.











